Sunday, October 21, 2007

എഴുത്തച്ച്ഛാ അഴീക്കോടിനല്ലേ അടുത്ത പുരസ്കാരം

വാരണമുഖന്‍ മമ പ്രാരാബ്ധവിഘ്നങ്ങളെ
വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍
വാണീടുകനാരതമെന്നുടെ നാവുതന്‍മേല്‍
വാണീമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ!

അപ്പോള്‍ എഴുത്തച്ഛാ വിദ്യാരംഭമായതുകൊണ്ടു ചോദിക്കുകയാ താങ്കള്‍ സന്തോഷത്തിലായിരിക്കുമല്ലോ.
തുഞ്ചന്‍ പറമ്പില്‍ അയ്യായിരം കുട്ടികള്‍ വന്നുവെന്നാ വാസുദേവന്‍ നായര് പറയുന്നെ. പടവിടിഞ്ഞ കുളവും
ഒറ്റക്കാഞ്ഞിരവും ഊളന്‍ കൂവുന്നകുറ്റിക്കാടുമായിരുന്ന ഇടമാ വാസുദേവന്‍ നായര് മാറ്റിയെടുത്തത്, ഞങ്ങള്‍
തിരുരിലെ മാപ്പിളമാര്‍ക്ക് കല്യാണ വീഡിയൊ പിടിക്കാന്‍ പറ്റിയ ചേലില്‍. കുറ്റം പറയരുതല്ലോ ഏറ്റചുമതല
പതിറ്റാണ്ടു കഴിഞ്ഞിട്ടും അങ്ങേര്‍ ഒഴിഞ്ഞിട്ടേയില്ല. വിഷയമതല്ല , അഴീക്കോടിന് എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ച പത്രവാര്‍ത്ത കണ്ടു സ്വപ്നത്തില്‍, അതൊന്നുറപ്പിക്കാനാ. ആരാ പിണറായി വിജയന്‍? ത്രിശൂരിലെ
ചരമപ്രസം ഗത്തില്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു പ്രഭാഷകന്‍. കേള്‍വിക്കാരെ ബുദ്ധിമുട്ടിക്കാതെ , സിപി എം സംസ്ഥാന സെക്രട്ടറി എന്ന് ഉത്തരവും പറഞ്ഞു! അപ്പോള്‍ എഴുത്തച്ഛാ ഭാഷയില്‍ ഇങ്ങനെവിജ്ഞാന വിസ്ഫോടനമുണ്ടാക്കുന്നവരെത്തന്നെയല്ലേ ആദരിക്കേണ്ടത്?
സാരമില്ല തിരൂരിലെ ഠൌണ്‍ ഹാളിന്റെ പേരുതന്നെ വാഗണ്‍ ട്രാജഡി ഹാള്‍ എന്നല്ലേ. ദുരന്തം, അതിന്റെ ഓര്‍മ്മ നമ്മുടെ മുറ്റത്തു തന്നെ.

3 comments:

simy nazareth said...

:)

മന്‍സുര്‍ said...

കൂടുതല്‍....രചനകള്‍ പ്രതീക്ഷിക്കുന്നു

നന്‍മകള്‍ നേരുന്നു

രാജ് said...

ദുരന്തം അതിന്റെ ഓര്‍മ്മ നമ്മുടെ മുറ്റത്തു തന്നെ.

പല വാഗ്വാദങ്ങള്‍ക്കും ഇടനല്‍കുന്ന ഒരു പാസിങ് കമന്റ്. അതിന്റെ ഹാസ്യാത്മകതയില്‍ ചിരിച്ചു പോകുന്നു.